കടവനാട് ജി.എൽ.പി സ്കൂളിൽ നിന്നുള്ള ദൃശ്യങ്ങൾ
കടപ്പാട്: മാതൃഭൂമി

ആദ്യമായി ഒരു നഗരസഭയുടെ പദ്ധതി ഡി.എം.ആർ.സി ഏറ്റെടുത്തു. പൊന്നാനി നഗരസഭയാണ് മെട്രോമാൻ ഇ.ശ്രീധരന്റെ സഹായത്തോടെ ഡി.എം.ആർ.സിയുടെ ചിറകിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുന്നത്.

പദ്ധതിയിലൂടെ നാല് ഗവണ്മെന്റ് സ്കൂളുകളും മൂന്ന് പൊതുജനാരോഗ്യ കേന്ദ്രങ്ങളും തൊഴിലാളി പരിശീലന കേന്ദ്രവും അർബൻ റിസോഴ്സ് സെന്ററുമാണ് ഡി.എം.ആർ.സി ഏറ്റെടുക്കുന്നത്.
ഡി.എം.ആർ.സി സംഘം പദ്ധതി പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനായി  സ്ഥലത്തെത്തി ചർച്ച നടത്തി.

മൈനോരിറ്റി സ്കിൽ ഡവലപ്മെന്റ് പ്രൊഗ്രാമിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യം പത്ത് കോടി അറുപത്തിനാല് ലക്ഷം രൂപയും പിന്നീട് ആറു കോടിയിം ലഭ്യമാക്കും.

ഇ.ശ്രീധരനൊടൊപ്പം മുനിസിപ്പൽ ചെയർ പേഴ്സൺ മുഹമ്മദ് കുഞ്ഞി, വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി അംഗം ഇ.മുഹമ്മദ് ബഷീർ എന്നിവർ പദ്ധതി സ്ഥലം സന്ദർശിച്ചു.



Leave a Reply.