ഫെയ്സ്ബുക്കിലെ പൊന്നാനി ഗ്രൂപ്പിന്റെ യു ഏ ഇ കൂട്ടായ്മ റാഷിദിയ പാര്‍ക്കില്‍ നടന്നു. വൈകീട്ട് നാലുമണിയോടുകൂടി ആരംഭിച്ച കൂട്ടായ്മയില്‍ നാല്പതോളം പേര്‍ പങ്കെടുത്തു. രണ്ട് ദിവസത്തിനു മുന്‍പ് മാത്രം തീരുമാനിച്ച പരിപാടിയില്‍ ഇത്രയും പേരെ പങ്കെടുപ്പിക്കാന്‍ സാധിച്ചത് വന്‍ വിജയമാണെന്ന് കൂട്ടായ്മയുടെ നടത്തിപ്പുകാര്‍ അവകാശപ്പെട്ടു.

മീറ്റിനിടയിലെ ചില വീഡിയോ ദൃശ്യങ്ങള്‍

സ്വാഗതം മുതല്‍ പരസ്പരം പരിചയപ്പെടല്‍ വരെയുള്ള ഓണ്‍ലൈന്‍ കൂടിച്ചേരലുകളുടെ പതിവുകാഴ്ചകള്‍ക്കുശേഷം നടന്ന ഓണം - ഈദ് ആഘോഷങ്ങളുടെ ഭാഗമായുള്ള മത്സരപരിപാടികള്‍ മീറ്റിനു കൊഴുപ്പേകി. തീറ്റമത്സരം മുതല്‍ സുന്ദരിക്കു പൊട്ടുതൊടല്‍ വരെയുള്ള ഇനങ്ങള്‍ നാട്ടിലെ ഓണാഘോഷങ്ങളുടെ പ്രതീതി സൃഷ്ടിച്ചു.
മീറ്റിനുശേഷം മുഹമ്മദ് അനീഷും ടീമും മെട്രോ ട്രെയിനില്‍ നടത്തിയ മടക്കയാത്ര
Muhammed Aneesh
8/24/2012 03:50:39 pm

സജീവ്‌ കടവനാട് - ആദ്യമായി താങ്കളുടെ സാനിധ്യത്തിനു നന്ദി രേഖപെടുത്തുന്നു - കൂടാതെ നമുടെ കൂട്ടയിമയെ കുറിച്ചുള്ള - ഇ റിപ്പോര്‍ട്ട്‌ വളരെ സന്തോഷം നല്‍കുന്നു....ഭാവിയില്ലും വലിയ വിജയങ്ങള്‍ ഉണ്ടാകാന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം...ജയ് പൊന്നാനി

Reply
Aliztouch Ponnani
8/25/2012 05:09:49 am

പ്രിയ സുഹൃത്ത്‌ സജീവിന് ആദ്യ മായി നന്ദി രേഖ പെടുത്തുന്നു ... താങ്കളുടെ സാന്നിധ്യം അലങ്കരിക്കുന്ന ഈ പേജില്‍ ഗ്രൂപ്പിന് നല്‍കിയ സ്ഥാനം വളരെ അതികം സന്തോഷം ഉളവാക്കുന്നു ... നന്ദി ഒരിക്കല്‍ കൂടി

Reply



Leave a Reply.